ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ദുഃഖവാർത്ത, ഒപ്പം ഡാനിഷ് ഫാറൂക്കിനെ സ്വന്തമാക്കിയെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ..
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ദുഃഖവാർത്ത, ഒപ്പം ഡാനിഷ് ഫാറൂക്കിനെ സ്വന്തമാക്കിയെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ..
ട്രാൻസ്ഫർ മാർക്കറ്റ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്‌സ് ഇന്ന് തന്നെ രണ്ട് താരങ്ങളെ ടീമിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു . എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒരൊറ്റ താരം മാത്രമേ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുകയൊള്ളു.
ബാംഗ്ലൂർ എഫ് സി യുടെ താരമായ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഡാനിഷ് ഫാറൂഖിനെ തങ്ങൾ സ്വന്തമാക്കിയെന്ന് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ വ്യക്തമാക്കിയതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം കൂടിയേ വരാൻ ഒള്ളു.ഒരു യുവ പ്രതിരോധ നിര താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പക്ഷെ, ഈ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തില്ല എന്നാണ് റിപ്പോർട്ടുകൾ.ഐ ലീഗ് താരമായിരുന്ന ഈ താരത്തിന്റെ പേര് വ്യക്തമല്ല.മിസോറകാരനായ ഈ താരം റൈറ്റ് ബാക്ക് കൂടിയായിരുന്നു. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page